മയൂർ വിഹാർ: സെന്റ് ജെയിംസ് ഓർത്തഡോക്സ് മയൂർ വിഹാർ ഫേസ്3 ഇടവകയുടെ രജത ജൂബിലി വാർഷികാഘോഷങ്ങൾ വെരി റവ. ഗീവർഗീസ് റമ്പാച്ചൻ ഉദ്ഘാടനം ചെയ്തു. പള്ളി സ്ഥാപിതമായതിന്റെ 25 വർഷത്തെ സ്മരണയ്ക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയുടെ തുടക്കമായിരുന്നു ഉദ്ഘാടന ചടങ്ങ്.
സെന്റ് ജെയിംസ് പള്ളി വികാരി റവ.ഫാ. ജോൺ സാമുവൽ ജൂബിലി വർഷത്തിനായി ആസൂത്രണം ചെയ്ത പരിപാടിയുടെ വിശദാംശങ്ങൾ വിശദീകരിച്ചു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ വൈദിക ശ്രേഷ്ടരായ റവ.ഫാ. ജോൺ കെ. സാമുവൽ, റവ.ഫാ. അനു അലക്സ്, റവ.ഫാ. സിജു തോമസ്, വെരി റവ. ഗീവർഗീസ് റമ്പാച്ചൻ, റവ.ഫാ. ബിനു ബി. തോമസ് എന്നിവർ പങ്കെടുത്തു.